മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓള് ഓസ്ട്രേലിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു. മാര്‍ച്ച് 12 ശനിയാഴച്ച Thomastown Recreation and aquatic Centre, Thomastown ല്‍ വച്ചാണ് നടത്തപ്പെടുന്നത്. മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ഭാഗമായുള്ള മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസാണ് ടൂര്‍ണമെന്റിന് നേതൃത്വം കൊടുക്കുന്നത്. ഒന്നാം സമ്മാനമായി ജോസഫ് കണ്ടാരപള്ളി മെമ്മോറിയല്‍ ട്രോഫിയും & $501, രണ്ടാം സമ്മാനമായി ബേബി ലൂക്കോസ് പുത്തെന്പുരയില് മെമ്മോറിയല്‍ ട്രോഫിയും & $251, മൂന്നാംസമ്മാനമായി മറിയകുട്ടി ഒക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും & $101 നല്‍കുന്നതായിരിക്കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ജോജി പുത്തെന്പുരയില് ( MKCC വൈസ് പ്രസിഡണ്ട് )ചെയര്‍മാനായും അജി മാത്യൂ, ബൈജു ജോസഫ് ,ജിജോ മാത്യൂ ,കുര്യന് സി ചാക്കോ എന്നിവര്‍ കോര്‍ഡിനേറ്റെഴ്സ് ആയ കമ്മറ്റിപ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.knanayacatholicsmelbourne.org