ഒസ്ട്രെലിയായിലെ ഏക ക്നാനായ സഭാ സംവിധാനമായ മെൽബണിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷൻ ഈ വരുന്ന ഞാറാഴ്ച (ഫെബ്രുവരി 28) ന് വേദപാഠ അധ്യാപകർക്കായി സെമിനാർ നടത്തുന്നു. സെന്റ് മാത്യൂസ് ചര്‍ച്ച് ഫാക്വനറിൽ വച്ചു നടത്തപ്പെടുന്ന ഈ സെമിനാർ ഉച്ചകഴിഞ്ഞു രണ്ടു മുനി മുതൽ വൈകിട്ട് എട്ടുമണി വരെ ആയിരിക്കും നടത്തപ്പെടുക എന്ന് മിഷന്റെ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപള്ളി അറിയിച്ചു. പെർത്തിൽ നിന്ന് വരുന്ന ഫാ.വർഗ്ഗീസ് പാറക്കൽ വി സി ആയിരിക്കും ഈ സെമിനാര്‍ നയിക്കുക.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി മെൽബണിൽ രണ്ടു സെന്ററുകളിലായി ഏകദേശം നാൽപ്പതോളം അധ്യാപകരാണ് നൂറ്റി അൻപതോളം ക്നാനായ മക്കൾക്ക് വിശ്വാസ പരിശീലനം നടത്തികൊണ്ടിരിക്കുന്നത്. വേദപാഠ കോർഡിനെറ്റേഴ്സ് ആയ ജിജിമോൻ കുഴിവെലിലും സിജോ ജോണുമാണ് ഈ സെമിനാറിന് നേതൃത്വം കൊടുക്കുന്നത്.