knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സിന് പുതിയ നേതൃത്വം

knanaya voice

കല്ലറ ഇടവകാംഗമായ സജിമോന്‍ ഇല്ലിപറമ്പില്‍ (പ്രസിഡണ്ട്‌), കട്ടച്ചിറ ഇടവകയില്‍ നിന്നുള്ള ജോ ചാക്കോ മുറിയന്‍മാലിയില്‍ (സെക്രട്ടറി), ഏറ്റുമാനൂര്‍ ഇടവകയില്‍ നിന്നുള്ള സിജോ ചാലയില്‍ (ട്രഷറര്‍), ഉഴവൂര്‍ ഇടവകയില്‍ നിന്നുള്ള ജോജി മാത്യൂ പുതുപാറയില്‍ (വൈസ് പ്രസിഡണ്ട്‌), ഉഴവൂര്‍ ഇടവകയില്‍ നിന്നുള്ള ജോസ് മോന്‍ കുന്നംപടവില്‍ (ജോ. സെക്രട്ടറി ) എന്നിവരാണ് സംഘടനയെ നയിക്കുവാനായി മുന്നോട്ടു വന്നിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിക്കുന്നതനായി എട്ടംഗ കോര്‍ഡിനേറ്റെഴ്സിനെയും തെരഞ്ഞെടുത്തു. അജി മാത്യൂ, ആന്റണി സ്റ്റീഫന്‍, ബിനോജി ജോര്‍ജ്ജ്, ജോബി ജോസഫ്, കുര്യന്‍ സി ചാക്കോ, ഫിലിപ്പ് മാത്യൂ, ഷാജന്‍ ജോര്‍ജ്ജ്, സ്റ്റീഫന്‍ തോമസ്‌ എന്നിവരാണ് കോര്‍ഡിനേറ്റെഴ്സ്. സഭയോടൊപ്പം സഭാത്മകമായി ക്നാനായ തനിമയിലും ഒരുമയിലും കത്തോലിക്കാ വിശ്വാസത്തിന്റെ നിറവിലും വളരുകയും പുതിയ തലമുറയ്ക്ക് അതേപോലെ തന്നെ വളരുവാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാനലക്‌ഷ്യം എന്ന് സംഘടനക്ക് വേണ്ടി പ്രസിഡണ്ട്‌ സജി ഇല്ലിപറമ്പില്‍ അറിയിച്ചു. പുതുതായി നിലവില്‍ വന്ന കമ്മറ്റിയെ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളില്‍ അനുമോദിച്ചു.