സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ സെപ്തംബർ 22 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ വെച്ച് നടത്തപ്പെടും. കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന തിരുന്നാളിന് മെൽബൺ കെ.സി.വൈ.എൽ യുവജനങ്ങളാണ് പ്രെസുദേന്തിമാരാകുന്നത്. പന്ത്രണ്ട് കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും ഇതോടൊപ്പം നടത്തപ്പെടും.
ഉച്ചക്ക് 2.15 ന് ആഘോഷമായ തിരുന്നാൾ കുർബ്ബാനയും, പിന്നീട് പ്രദക്ഷിണവും വിശുദ്ധകുർബ്ബാനയുടെ വാഴ്വും ഉണ്ടായിരിക്കും. മെൽബൺ സിറോ മലബാർ രൂപതയുടെ മെത്രാൻ മാർ ബോസ്കോ പുത്തൂർ വിശിഷ്ടാഥിതിയാകുന്ന കലാവിരുന്നിൽ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികൾ നടത്തപ്പെടും.
ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കൈക്കാരന്മാരായ ഷിനു ജോൺ, ആന്റണി പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ഷിജു ചേരിയിൽ, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ, പ്രെസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിവരുന്നു.
പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഈ തിരുനാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു.