മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ ചതുർ ദിന ആനുവൽ ക്യാമ്പ് 2018 വിക്ടോറിയയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഫിലിപ്പ് ഐലൻഡിൽ വെച് ജൂലൈ 2, 3, 4, 5 തീയതികളിൽ നടത്തപ്പെടുന്നു.
MKCC പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ സെക്രട്ടറി ജോ മുറിയാന്മ്യാലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി വിവിധതരം പ്രോഗ്രാമുകളാണ് ക്യാമ്പിന്റെ വിജയത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്.
ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, സെമിനാറുകൾ, കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ തരം എന്റർടൈൻമെന്റ് ആക്ടിവിറ്റീസ് , ഫാഷൻ ഷോ, വിനോദയാത്രകൾ എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളാണ്.