knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെൽബണിൽ ഓൾ ആസ്‌ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 2 ന്

knanaya voice

മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യൻ മെൽബണും   സംയുക്തമായി മൂന്നാമത്  ഓൾ ആസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ രണ്ട്  ശനിയാഴ്ച ബന്ദൂര ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന്  തുടങ്ങി വൈകിട്ട് നാലുമണി വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

 

ഓസ്‌ട്രേലിയയിലെ പ്രശസ്ത മോർട്ഗേജ് & ലോൺസ്  സ്പെഷ്യലിസ്റ്റായ  ' മൈ ലോൺസ്'  (Rony Jacob) മെഗാ സ്പോൺസറായ ടൂർണമെന്റിന് ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിയും 501 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ  മെമ്മോറിയൽ ട്രോഫിയും 251 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ബൈജു & ഷീന ഫാമിലിയും മൂന്നാം സമ്മാനമായ മറിയാമ്മ  ഓക്കാട്ട് മെമ്മോറിയൽ ട്രോഫിയും 101 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത്  സ്റ്റീഫൻ ഓക്കാട്ട് & ബീനാ ഫാമിലിയുമാണ്.

 

 സ്ത്രീകൾക്കായി പ്രത്യേകം ടൂർണമെന്റ് ഇതേ ദിവസം തന്നെ നടത്തപ്പെടുന്നു.സ്ത്രീ ജനങ്ങൾക്കായുള്ള ടൂർണമെന്റ് സമ്മാനമായ ' വിമൺ എംപവർമെൻറ് ട്രോഫിയും, ഇല്ലിക്കൽ ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ  ചെയ്തിരിക്കുന്നത് അലൻ & സോജി ഫാമിലിയും ജിബു & സ്റ്റെനി ഇല്ലിക്കൽ ഫാമിലിയുമാണ്.

 

ഈ വർഷത്തെ ടൂർണമെൻറെ കോർഡിനേറ്റ് ചെയ്യുന്ന  സജി ഇല്ലിപ്പറമ്പിൽ (0423645061), ഷിനു ജോൺ (0490030517), ലാൻസ് സൈമൺ (0432570400) , സിജു അലക്സ് (0432680612) എന്നിവർ ഈ ടൂർണമെന്റിലേക്ക് എല്ലാവരെയും പ്രത്യേകമായി സ്വാഗതം ചെയ്യുന്നു.