സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബന്റെ അടുത്ത വർഷത്തേക്കുള്ള കൈക്കാരന്മാരായി ആന്റണി പ്ലാക്കൂട്ടത്തിലും ബേബി കരിശ്ശേരിക്കലും തെരെഞ്ഞടുക്കപ്പെട്ടു. നവംബർ 5 ന് സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ വെച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ നിന്നാണ് സൗത്ത് ഈസ്റ്റിലേക്കും നോർത്ത് വെസ്റ്റിലേക്കും ഉള്ള കൈക്കാരൻമാരെ ഐകകണ്ഡേന തെരെഞ്ഞെടുത്തത്.
ബേബി കരിശ്ശേരിക്കൽ നാട്ടിൽ കുറുപ്പന്തറ സെന്റ് തോമസ് പള്ളി ഇടവകാംഗവുംആൻ്റണി പ്ലാക്കൂട്ടത്തിൽ പയസ് മൗണ്ട് ഇടവകാംഗവുമാണ്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കൈക്കാരൻമാരെ ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ അനുമോദിക്കുകയും അവരുടെ സ്ഥാനാരോഹണം ഡിസംബർ 24 ക്രിസ്മസ് കുർബ്ബാന മധ്യേ ഉണ്ടായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ കഴിഞ്ഞ ഒരു വര്ഷം മിഷ്യന്റെ കൈക്കാരന്മാരായി സേവനമനുഷ്ഠിച്ച ജിജോ മറികവീട്ടിലിനെയും കുരിയൻ ചാക്കോയിനെയും പൊതുയോഗം നന്ദി അറിയിച്ചു.