knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് പ്രൗഡോജ്ജലമായി പരിസമാപിച്ചു.

apnades

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും  മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും (MKCC) സംയുക്തമായി നടത്തപ്പെട്ട ഓൾ ഓസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ അത്യന്തം ആവേശകരമായി പരിസമാപിച്ചു. ജൂൺ 8  ശനിയാഴ്ച കീസ്‌ബറോ ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റ്  ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ  ഉത്ഘാടനം ചെയ്തു.  MKCC പ്രസിഡന്റ് സോളമൻ പാലക്കാട്ട്  എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

 

ഫോർ സ്റ്റാർ ഫ്രണ്ട്ഷിപ് ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട ടൂർണമെന്റിൽ മെൽബൺ ടീമായ സിജു അലക്സ് വടക്കേക്കരയും ജോ മുരിയന്മ്യാലിലും ഒന്നാം സമ്മാനമായ ട്രോഫിയും അഞ്ഞൂറ്റൊന്നു ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തെൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും ഇരുന്നൂറ്റിയമ്പത്തൊന്നു  ഡോളറും കരസ്ഥമാക്കിയത് ബല്ലാരട്ടിൽ നിന്ന് വന്ന ഷെല്ലി കുര്യാക്കോസ്, ജിംസൺ ജോസഫ്  ടീമും മൂന്നാം സമ്മാനമായ ചേരിയിൽ കുരുവിള മെമ്മോറിയൽ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കിയത് മെൽബണിൽ നിന്ന് വന്ന സനീഷ് പാലക്കാട്ട്, ജിനോ കുടിലിൽ ടീമുമാണ്. 

 

വനിതകൾക്ക് പ്രേത്യേകമായി നടത്തപ്പെട്ട ടൂർണമെന്റിൽ ലിനി സിജു & ജൈബി ജെയിംസ് ടീം   ഒന്നാം സമ്മാനമായ 'വിമൺ എംപവർമെൻറ്' ട്രോഫിയും നൂറ്റിയൊന്ന് ഡോളറും കരസ്ഥമാക്കി. രണ്ടാം സമ്മാനർഹരായ എലിസബത്ത് & സുനിത പാലക്കാട്ട്  ടീം അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച് സമ്മാനമായ ഇല്ലിക്കൽ ട്രോഫിയും അമ്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. 

 

വിജയികൾക്ക് സ്പോൺസർസ്  സമ്മാനങ്ങൾ വിതരണം ചെയ്യുകയും, ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ  ഈ ടൂർണമെന്റ് സംഘടിപ്പിച്ച MKCC കമ്മിറ്റി അംഗങ്ങളെയും, എല്ലാ ടീമംഗങ്ങളെയും അഭിനന്ദിക്കുകയും, ട്രോഫിയും ക്യാഷ് പ്രൈസ് സ്പോൺസഴ്സായ ലിറ്റോ & സ്റ്റെല്ല, ലാൻസ് & സിൽവി, ലിൻസ് & ഷെറിൻ, ഷിനു & ബെറ്റ്സി, ബൈജു & ഷീന ഓണിശ്ശേരിയിൽ, ഷിജു & സിനി ചേരിയിൽ, അലൻ - സോജി , ജിബു - സ്‌റ്റേനി  എന്നിവരെ നന്ദി അറിയിക്കുകയും ചെയ്തു.

 

 ഓസ്‌ടേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പത്തൊൻപത്  ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കെ.സി.വൈ.എലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി ജമ്പിങ് കാസിൽ, ഫേസ് പെയിന്റിംഗ്, ഫെയറി ഫ്ളോസ് എന്നിവ ഒരുക്കിയ ഈ ടൂർണമെന്റെ ജന പങ്കാളിത്തം കൊണ്ട് പ്രേത്യേക പ്രശംസ നേടി.

 

'ഐഡിയൽ ലോൺസ്' മോർട്ടഗേജ് അഡ്വൈസർസ് മെഗാ സ്പോൺസറായ ടൂർണമെന്റിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബാഡ്മിന്റൺ കമ്മറ്റിയുടേ  കോർഡിനേറ്റേഴ്‌സായ സിജു, ജോ, ഷിനു, ലാൻസ് എന്നിവർക്കും, സ്പോൺസർസ്, MKCC വൈസ് പ്രസിഡന്റ് ജിജോ മാറികവീട്ടിൽ, ട്രെഷറർ സിജോ മൈക്കുഴിയിൽ എന്നിവർക്കും  മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് പ്രസിഡൻറെ  സോളമൻ പാലക്കാട്ട്  പ്രത്യേകം നന്ദി അറിയിച്ചു.