knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെൽബണിൽ ഓൾ ആസ്‌ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് 2019 ജൂൺ 8 ന്

apnades

മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്സും സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷ്യൻ മെൽബണും   സംയുക്തമായി നാലാമത്  ഓൾ ആസ്ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ എട്ട് ശനിയാഴ്ച കീസ്‌ബോറോ  ബാഡ്മിന്റൺ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന്  തുടങ്ങി വൈകിട്ട് നാലുമണി വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

 

ഐഡിയൽ ലോൺസ് മെഗാ സ്പോൺസറായ ഈ ടൂർണമെന്റിൽ ഒന്നാം സമ്മാനമായ ഫോർ സ്റ്റാർസ് ഫ്രണ്ട്ഷിപ് ട്രോഫിയും 501 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ലിൻസ് & ഷെറിൻ, ലാൻസ് & സിൽവി,ലിറ്റോ & സ്റ്റെല്ല, ഷിനു & ബെറ്റ്സി ഫാമിലിയാണ് . രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും 251 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ബൈജു & ഷീന ഫാമിലിയും മൂന്നാം സമ്മാനമായ ചേരിയിൽ കുരുവിള മെമ്മോറിയൽ ട്രോഫിയും 101 ഡോളറും സ്പോൺസർ ചെയ്തിരിക്കുന്നത് ഷിജൂ & സിനി ഫാമിലിയുമാണ്.

 

 സ്ത്രീകൾക്കായി പ്രത്യേകം ടൂർണമെന്റ് ഇതേ ദിവസം തന്നെ നടത്തപ്പെടുന്നു.സ്ത്രീ ജനങ്ങൾക്കായുള്ള ടൂർണമെന്റ് സമ്മാനമായ 'വിമൺ എംപവർമെൻറ് ട്രോഫിയും, ഇല്ലിക്കൽ ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ  ചെയ്തിരിക്കുന്നത് അലൻ & സോജി ഫാമിലിയും ജിബു & സ്റ്റെനി ഇല്ലിക്കൽ ഫാമിലിയുമാണ്.

 

കുട്ടികൾക്കായി ജമ്പിങ് കാസ്സിലും ഫേസ് പെയിന്റിംഗ് മറ്റു വിനോദങ്ങളും ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഇവന്റിൽ പങ്കെടുക്കുന്നതിനായി ഈ വർഷത്തെ ടൂർണമെൻറെ കോർഡിനേറ്റ് ചെയ്യുന്ന ജോ മുരിയാന്മ്യാലിൽ (0451531415), ഷിനു ജോൺ (0490030517), ലാൻസ് സൈമൺ (0432570400) , സിജു അലക്സ് (0432680612) എന്നിവരും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് കമ്മറ്റിയും ക്നാനായ മിഷൻ പാരിഷ് കൗൺസിലും ഓസ്‌ട്രേലിയയിലുള്ള എല്ലാ ക്നാനായക്കാരെയും പ്രത്യേകമായി സ്വാഗതം ചെയ്യുകയും മെഗാ സ്പോൺസറായ ഐഡിയൽ ലോൺസിനും മറ്റു സ്പോൺസേഴ്‌സിനും നന്ദി അറിയിക്കുകയും ചെയ്യുന്നു.