സെൻറ് മേരിസ് ക്നാനായ ഇടവക മെൽബണിലെ ഈ വർഷത്തെ അത്യാഘോഷപൂർവ്വമായ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ 5 ഞായറാഴ്ച മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് നടത്തപ്പെടുന്നു. മെൽബൺ സിറോമലബാർ രൂപത മെത്രാൻ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമ്മികനായ തിരുക്കർമ്മങ്ങളിൽ ഫാ. ജെയിംസ് അരിച്ചിറ, ഫാ. ജോസ് ചിറയിൽ പുത്തൻപുര എന്നിവർ സഹകാർമ്മികരായിരിക്കും. ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിലിന്റെയും കൈക്കാരന്മാരായ ജോൺ തൊമ്മൻ നെടുംതുരുത്തിൽ, ആശിഷ് സിറിയക്ക് വയലിൽ മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെയും നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾക്ക് ശേഷം സ്പ്രിങ്വെയിൽ ടൗൺ ഹാളിൽ വെച്ച് നവ ദിവ്യ കാരുണ്യ സ്വീകരണാർഥികൾക്ക് അവരുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ആഘോഷ പൂർണമായ സ്വീകരണവും, കലാപരിപാടികളും തുടർന്ന് മെൽ വോയിസ് ടീമിന്റെ ഗാനമേളയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുവാൻ കാത്തിരിക്കുന്ന ആരോൺ സ്റ്റീഫൻ കടുതോടിൽ, ഐഡൻ ജോയ്സ് കാഞ്ഞിരത്തിങ്കൽ, ഐശ്വര്യ മേരി എബ്രഹാം ചക്കാലയിൽ, അലൻ എബ്രഹാം കുരീക്കോട്ടിൽ, അലോണ സിറിൾ മൂലക്കാട്ട്, ഏമി ഷാജൻ ഇടയഞ്ചാലിൽ, ഹന്നാ മേരി മണലേൽ, ഹന്നാ സനീഷ് പാലക്കാട്ട്, ഇസബെൽ സോളമൻ പാലക്കാട്ട്, ജെനിക ജസ്റ്റിൻ ജോസ് തുമ്പിൽ, ലിയാന സിജോ തോമസ് ചാലയിൽ, ലിയാ ജോർജ് പൗവത്തിൽ, ഓസ്കാർ ജോസ് ഉറവക്കുഴിയിൽ എന്നിവരെ മതാധ്യാപകരായ ലിസ്സി ആൻ്റണി പ്ലാക്കൂട്ടത്തിൽ, സ്മിത ജോസ് ചക്കാലയിൽ എന്നിവർ എല്ലാവിധ മാർഗ നിർദ്ദേശവും വിശ്വാസ പരിശീലനവും നടത്തി വരുന്നു.
ആഘോഷ പൂർവമായ ദിവ്യകാരുണ്യ സ്വീകരണത്തിന് തയാറെടുക്കുന്ന എല്ലാ കുട്ടികൾക്കും ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ, വിക്ടോറിയ ക്നാനായ കാത്തലിക് കോൺഗ്രസ്സ് പ്രസിഡന്റ് റെജി തോമസ് പൊട്ടനാനിക്കൽ എന്നിവർ എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേർന്നു.