ഓസ്ട്രേലിയായിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ, പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ, 2022 ഫെബ്രുവരിമാസം 20-ആം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക്, നോബിൾ പാർക്കിലുള്ള സെൻറ് ആൻറ്റണിസ് കത്തോലിക്കാ പള്ളിയിൽ വച്ച് ആഘോഷപൂർവം കൊണ്ടാടുന്നു.
ക്യാൻബെറ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക മിഷൻ ചാപ്ലിയൻ, റവ: ഫാ: അഭിലാഷ് കണ്ണാമ്പടം, ആഘോഷപൂർവ്വമായ തിരുനാൾ കുർബ്ബാനയ്ക്ക് നേതൃത്വം നൽകും.
ക്യാൻബെറ സെയ്ന്റ് അൽഫോൻസ് സീറോ മലബാർ ഇടവക വികാരി റവ: ഫാ: എബ്രഹാം നടുക്കുന്നേൽ, തിരുനാൾ സന്ദേശം നൽകും. മെൽബൺ കാന്റോണിസ് കമ്മ്യൂണിറ്റി ചാപ്ലയിൻ റവ: ഫാ: ജയിംസ് അരീച്ചിറ എസ് .വി.ഡി, സമാപന ആശീർവാദം നൽകും.
തുടർന്ന്, 2021 ബൈബിൾ കലോത്സവ മത്സര വിജയികൾക്കുള്ള സമ്മാനദാനവും സ്നേഹവിരുന്നും നടത്തപെടുമെന്നും, പരിശുദ്ധ ജപമാല രാജ്ഞിയുടെ അനുഗ്രഹം യാചിക്കുന്നതിനായീ, മെൽബണിലുള്ള എല്ലാ വിശ്വാസികളെയും കുടുംബസമേതം ഈ തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു എന്നും, സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ: ഫാ: പ്രിൻസ് തൈപുരയിടത്തിൽ അറിയിച്ചു.