മെൽബൺ കെ.സി.വൈ. എലിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജോവിറ്റ ജോസഫ് (പ്രസിഡന്റ്), അലക്സ് ആൻ്റണി (സെക്രട്ടറി) ബെനീറ്റ ബിനോജി (വൈസ് പ്രസിഡന്റ്) ബിൽ ബേബി (ജോയിന്റ് സെക്രട്ടറി) ബെസ്റ്റിൻ ബെന്നി (ട്രെഷറർ) ഷോൺ പത്തുപറയിൽ (സ്പോർട്സ് കോഡിനേറ്റർ) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.
മെൽബണിലെ ക്നാനായ കാത്തലിക് യുവതി യുവാക്കളെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുവാൻ തെരെഞ്ഞെടുക്കപ്പെട്ട എല്ലാവരെയും വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും കഴിഞ്ഞ രണ്ടു വർഷക്കാലം മെൽബൺ കെ.സി.വൈ.എലിന് നേതൃത്വം നൽകിയ സ്റ്റെബിൻ ഒക്കാട്ട്, ജിക്സി കുന്നംപടവിൽ, മെൽവി സജി, ഷാരോൺ പത്തുപറയിൽ, അലക്സ് വടക്കേക്കര, ജിബിൻ തോമസ് എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മെൽബൺ കെ.സി.വൈ.എൽ ഡയറക്ടർസായി സിജു അലക്സ് വടക്കേക്കര, റ്റീനാ സ്റ്റീവ് കടുതോടിയിൽ എന്നിവരെ നിയമിക്കുകയും മുൻ ഡയറക്ടർസായി കഴിഞ്ഞ നാലു വർഷം യുവജനങ്ങളെ നയിച്ച അനൂപ് ജോസഫ്, സോജി അലൻ എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.