knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ (MKCC) ത്രിദിന ക്യാമ്പ് വിജയകരമായി പരിസമാപിച്ചു.

apnades

മെൽബണിലെ ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 15, 16, 17 തീയതികളിൽ അലക്സാണ്ടറായിൽ വെച്ച് നടത്തപ്പെട്ട ത്രിദിന വാർഷിക ക്യാമ്പ് വിജയകരമായി പരിസമാപിച്ചു. 

 

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, മുൻ ചാപ്ലിൻമാരായ ഫാ. തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി  എന്നിവർ സന്നിഹിതരായ ക്യാമ്പിൽ വെച്ച് MKCC യുടെ  മുൻ ചാപ്ലിനായിരുന്ന ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പ്‌ നൽകുകയും പുതിയ ചാപ്ലിനായി ചാർജെടുത്ത ഫാ. പ്രിൻസിന് സ്വീകരണം നൽകുകയും ചെയ്തു. മൂവരുടെയും സാന്നിധ്യം ക്യാമ്പിന് വളരെയധികം ആല്മീയ ഉണർവ് നൽകി.

 

വിവിധയിനം പരിപാടികളാണ് സംഘാടകർ ഈ ക്യാമ്പിൽ ഒരുക്കിയിരുന്നത്. വിശുദ്ധ കുർബ്ബാന, ജപമാല എന്നിവയോടൊപ്പം തന്നെ ആകർഷകമായ കായികമത്സരങ്ങളും കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന കനോയിങ്, ലീപ് ഓഫ് ഫെയ്ത്, ഫ്ലയിങ് ഫോക്സ്, ജൈൻറ് സ്വിങ്, ജമ്പിങ് കാസിൽ തുടങ്ങിയ വിവിധതരം വിനോദങ്ങളും ഈ ക്യാമ്പിന്റെ ആകർഷണങ്ങളായിരുന്നു. യുവജനങ്ങൾ സംഘടിപ്പിച്ച പാർട്ടി ഗെയിംസ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. 

 

സംഘടനയുടെ പ്രസിഡന്റ് സോളമൻ പാലക്കാട്ട്, സെക്രട്ടറി ഷിനു ജോൺ, വൈസ് പ്രസിഡന്റ് ജിജോ മാറികവീട്ടിൽ, ജോയിന്റ് സെക്രട്ടറി ജേക്കബ് മാനുവൽ, ട്രെഷറർ സിജോ മൈക്കുഴിയിൽ, അഡ്വൈസർസ് സജി ഇല്ലിപ്പറമ്പിൽ ജോ മുരിയാന്മ്യാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇത്രെയും മനോഹരമായി ക്യാമ്പ് സംഘടിപ്പിച്ച സംഘാടകർക്ക്‌ ചാപ്ലിൻ അഭിനന്ദനവും ഈ ക്യാമ്പിൽ പങ്കെടുത്ത്‌ വിജയിപ്പിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു.