മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗും സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജോസഫ് ഞരളക്കാട്ട് ഗോൾഡൻ ജൂബിലി ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 30 ന് അരീന റെക്രീഷൻ റിസേർവ് റോസ്ബർഗ് പാർക്കിൽ വെച്ച് നടത്തപ്പെടുന്നു.
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ വിവിധ കൂടാരയോഗങ്ങളും കെസിവൈഎലും തമ്മിലാണ് മത്സരങ്ങൾ. ജോബി മാഗി ദമ്പതികൾ സ്പോൺസർ ചെയ്യുന്ന ജോസഫ് ഞരളക്കാട്ട് ഗോൾഡൻ ജൂബിലി ട്രോഫി ഒന്നാം സമ്മാനവും, ആന്റണി ലിസ്സി ദമ്പതികൾ സ്പോൺസർ ചെയ്യുന്ന പ്ലാക്കൂട്ടത്തിൽ ട്രോഫി രണ്ടാം സമ്മാനവും, ഫാ. തോമസ് കുമ്പുക്കൽ സ്പോൺസർ ചെയ്യുന്ന ബെസ്ററ് ബാറ്റ്സ്മാൻ അവാർഡും, ജോ ദീപ ദമ്പതികൾ സ്പോൺസർ ചെയ്യുന്ന ബെസ്ററ് ബൗളർ അവാർഡും, ഷിനു ബെറ്റ്സി ദമ്പതികൾ സ്പോൺസർ ചെയ്യുന്ന മുളയാനിക്കൽ ഉലഹന്നാൻ മെമ്മോറിയൽ ഓൾ അറൗണ്ടർ അവാർഡും ആണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണങ്ങൾ.
മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗ് സ്പോർട്സ് കോർഡിനേറ്റർ ജിബിൻ തോമസ്, പ്രസിഡന്റ് സ്റ്റെബിൻ സ്റ്റീഫൻ, സെക്രട്ടറി ജിക്സി കുന്നംപടവിൽ, വൈസ് പ്രസിഡന്റ് മെൽവി സജി, ജോയിന്റ് സെക്രട്ടറി ഷാരോൺ പത്തുപറയിൽ, ട്രഷറർ അലക്സ് വടക്കേക്കര, മറ്റു കൂടാരയോഗ പ്രതിനിധികളും ഈ ടൂർണമെന്റിന് നേതൃത്വം നൽകുന്നു. ചാപ്ലിൻ പ്രിൻസ് തൈപുരയിടത്തിൽ എല്ലാ ടീമിനും ആശംസകൾ നേർന്നു.