മെൽബൺ കെ.സി.വൈ.എൽ (MKCYL ) സ്പ്ലാഷ് 2019 എന്ന നാമധേയത്തിൽ നടത്തപ്പെട്ട വൺ ഡേ പ്രോഗ്രാം വിജയകരമായി സമാപിച്ചു. ഏപ്രിൽ 6 ശനിയാഴ്ച ക്ലയിറ്റനിൽ വെച്ച് നടത്തപ്പെട്ട പ്രോഗ്രാം വിവിധ തരം മത്സരങ്ങൾ കൊണ്ടും കളർ വാട്ടർ ഫൈറ്റിങ്, ഡാൻസ്, മ്യൂസിക് , ബാർബെക്യു തുടങ്ങി യുവജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് പരിപാടികൾ കൊണ്ടും വർണ്ണശബളമായി.
MKCYL പ്രസിഡന്റ് സ്റ്റെബിൻ ഒക്കാട്ട് , സെക്രട്ടറി ജിക്സി കുന്നംപടവിൽ മറ്റു ഭാരവാഹികളായ മെൽവി സജി, ഷാരോൺ പത്തുപറയിൽ, അലക്സ് വടക്കേക്കര, ജിബിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
KCYL ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ , KCYL ഡയറക്ടർസായ അനൂപ് ജോസഫ്, സോജി അലൻ എന്നിവർ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.