സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ സെപ്റ്റംബർ 30 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.
രണ്ട് ദിവസത്തെ കുടുംബ നവീകരണ ധ്യാനത്തോടുകൂടിയാണ് ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. സെപ്റ്റംബർ 22 ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 8.30 വരെ സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിലും സെപ്റ്റംബർ 23 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8.30 വരെ സെന്റ് മാത്യൂസ് ചർച് ഫോക്നറിലും വെച്ചായിരിക്കും കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുക. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ അംഗവും ഗ്രേറ്റ് ബ്രിട്ടൺ സിറോമലബാർ രൂപതയിലെ മുൻ യൂത്ത് അപ്പോസ്റ്റലേറ്റ് ചെയർമാനുമായിരുന്ന ഫാ. സിറിൾ ഇടമനയായിരിക്കും ധ്യാനം നയിക്കുക.
സെപ്റ്റംബർ 22 ശനിയാഴ്ച വൈകിട്ട് 7.30 ന് സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് തിരുന്നാൾ കൊടിയേറ്റ് നടത്തപ്പെടും. സെപ്റ്റംബർ 30 ഞായറാഴ്ച്ച ഉച്ചക്ക് 3.30 ന് ആഘോഷമായ തിരുന്നാൾ കുർബ്ബാന ആരംഭിക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയുടെ വാഴ്വും അടുത്ത വർഷത്തേക്കുള്ള പ്രസുദേന്തി വാഴ്ചയും നടത്തപ്പെടും.
പതിവിൽ നിന്ന് വിഭിന്നമായി കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത് മറ്റെല്ലാ ആഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കി മിച്ചം വരുന്ന തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ പ്രെസുദേന്തിമാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും സംയുക്തയോഗം തീരുമാനിച്ചു.
പ്രെസുദേന്തിമാരായ സജീവ് സൈമൺ മംഗലത്ത്, അജേഷ് പുളിവേലിൽ, സജി ഇല്ലിപ്പറമ്പിൽ , ജേക്കബ് പോളക്കൽ, ജേക്കബ് കോണ്ടൂർ, ജോജി പത്തുപറയിൽ, ബൈജു ഓണശ്ശേരിൽ, ബിനോജി പുളിവീട്ടിൽ, ബിനോയ് മേക്കാട്ടിൽ, ജോബി ഞെരളക്കാട്ട്, അലൻ നനയമര്ത്തുങ്കൽ, ബേബി കരിശ്ശേരിക്കൽ, സനീഷ് പാലക്കാട്ട്, സിജു വടക്കേക്കര, ജിജോ മാറികവീട്ടിൽ, ജോ മുരിയാന്മ്യാലിൽ, സോളമൻ പാലക്കാട്ട് , ജോർജ് പൗവത്തിൽ എന്നിവരും കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ബേബി കരിശ്ശേരിക്കൽ മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്ത സംഘടനകളായ MKCC, MKCWA, KCYL, മിഷ്യൻ ലീഗ് എന്നിവർ തിരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകും.
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം നേടുവാനും ദൈവസ്നേഹത്തിൽ വളരുവാനും മെൽബണിലെ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലും പ്രെസുദേന്തിമാരും അറിയിച്ചു.