മെൽബൺ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ലിസി ജോസ്മോൻ കുന്നംപടവിൽ (പ്രസിഡന്റ്), സ്റ്റെല്ല ലിറ്റോ (സെക്രട്ടറി), ലിസി ആന്റണി (വൈസ് പ്രസിഡന്റ്), സ്മിത ജോർജ് (ജോയിന്റ് സെക്രട്ടറി), എൽസമ്മ ബേബി (ട്രെഷറർ), ദീപ ജോ (കോർഡിനേറ്റർ), മിനി സജി (കോർഡിനേറ്റർ) എന്നിവരാണ് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും സംഘടനയുടെ ആരംഭം മുതൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സംഘടനക്ക് നേതൃത്വം നൽകിയ മുൻ ഭാരവാഹികളായ സോണിയ ജോജി (പ്രസിഡന്റ്), സോജി അലൻ (സെക്രട്ടറി) അംബുജ ജിജോ (വൈസ് പ്രസിഡന്റ്), എൽസി ബേബി (ജോയിന്റ് സെക്രട്ടറി), സൂസൻ ജോസഫ് (ട്രെഷറർ) എന്നിവരെ നന്ദി അറിയിക്കുകയും ചെയ്തു. സ്പിരിച്യുൽ അഡ്വൈസർ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എല്ലാവര്ക്കും ആശംസകൾ നേരുകയും ചെയ്തു.