മെൽബൺ ക്നാനായ മിഷനിൽ "ബൈബിൾ കലോത്സവം 2019 " ആഗസ്റ്റ് 11 ന്
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ മത ബോധന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള 'ബൈബിൾ കലോത്സവം 2019' ഓഗസ്റ്റ് 11 ഞായറാഴ്ച സെന്റ് മേരിസ് ചർച് ഗ്രിൻസ്ബറോയിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ തരം മത്സരങ്ങൾ നടത്തപ്പെടുക. ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിലിന്റ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയാണ് കലോത്സവത്തിന് തുടക്കം കുറിക്കുക. മതാധ്യാപന ഹെഡ്മാസ്റ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, മറ്റു അധ്യാപകർ, പാരിഷ് കൗൺസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.