മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസ്സും സംയുക്തമായി നാല് ദിവസത്തെ കപ്പല്‍ യാത്രയും ക്യാമ്പും സംഘടിപ്പിക്കുന്നു. കുടിയേറ്റ അനുസ്മരണ യാത്ര 2016 എന്ന് പേരിട്ടിരിക്കുന്ന ഈ വിനോദ സഞ്ചാര യാത്ര സെപ്തംബര്‍ 17, 18,19,20 തിയതികളിലാണ് സംഘടിപ്പിക്കുന്നത്. മെല്‍ബണില്‍ നിന്നും "Spirit of Tasmania" എന്നാ കപ്പലില്‍ സെപ്തംബര്‍ 17 ന് യാത്ര തുടങ്ങി രണ്ടു പകലും മൂന്നു രാത്രിയും ടാസ്മാനിയായിലെ പേരുകേട്ട Tamar valley റിസോര്‍ട്ടില്‍ താമസിച്ചു ക്നാനായ മക്കള്‍ തങ്ങളുടെ കുടിയേറ്റ അനുസ്മരണ യാത്ര മികവുറ്റതാക്കി തീര്‍ക്കുവാന്‍ ഒരുങ്ങുകയാണ്.
AD 345 ല്‍ ക്നായി തോമായുടെ നേതൃത്വത്തില്‍ 7 ഇല്ലം 72 കുടുംബത്തില്‍ നിന്ന് 400 പേരുമായി തെക്കന്‍ മെസ്സപ്പെട്ടോമിയായില് നിന്ന് കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ യാത്രയെ അനുസ്മരിക്കുവാനാണ് ഈ യാത്ര സംഘടിപ്പിക്കുന്നത് എന്ന് മിഷന്റെ പുതിയ ചാപ്ലെയിന്‍ ഫാ. തോമസ് കൂമ്പുങ്കല്‍ അറിയിച്ചു. മിഷന്റെ പാരീഷ് കൌണ്‍സിലും MKCC ഭാരവാഹികളും സംയുക്തമായാണ് ഈ യാത്രക്ക് നേതൃത്വം നല്‍കുന്നത്. ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള എല്ലാ ഓസ്ട്രേലിയന്‍ ക്നാനായ മക്കളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മിഷന്റെ ട്രസ്റ്റി സ്റ്റീഫന്‍ ഒക്കാട്ടും MKCCപ്രസിഡണ്ട് സജി ഇല്ലിപറമ്പിലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.knanayacatholicsmelbourne.org സന്ദര്‍ശിക്കുക.