മെൽബൺ : മെൽബണിലെ ക്നാനായ കാത്തലിക്ക് മിഷന്റെ ചപ്ലെയിനായി കോട്ടയം അതിരൂപതാ വൈദികനും മെൽബണിലെ ക്ലയിട്ടോണിലുള്ള സെന്റ് പീറ്റർ ഇടവകയിൽ ഫാ. സ്റ്റീഫൻ കണ്ടാര പള്ളിയോടൊപ്പം അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരികയായിരുന്ന ഫാ. തോമസ് കുംപുങ്കൽ നിയമിതനായി. മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ബോസ്കോ പുത്തൂർ ഇത് സംബന്ധിച്ച നിയമന ഉത്തരവ് ഇറക്കി. പുതുതായി നിയമിതനായ ചപ്ലെയിനെ മിഷൻ അംഗങ്ങളും മുൻ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപള്ളിയും അനുമോദിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫാ. തോമസ് രാജപുരം ഫോറോനായിലെ ഈറോഡ് ഇടവകാംഗമാണ്.