മെൽബണിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ, വിക്ടോറിയയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഫിലിപ്പ് ഐലൻഡിൽ സിൽവർ വാട്ടർ റിസോർട്ടിൽ വെച്ച് ചതുർദിന ക്യാമ്പ് സംഘടിപ്പിച്ചു.
കത്തോലിക്കാ കോൺഗ്രസിന്റെ പ്രസിഡന്റ് സജി ഇല്ലിപ്പറമ്പിൽ, സെക്രട്ടറി ജോ മുരിയാന്മ്യാലിൽ, വൈസ് പ്രസിഡന്റ് ജോജി പത്തുപറയിൽ , ജോയിന്റ് സെക്രട്ടറി ജോസ്മോൻ കുന്നംപടവിൽ, ട്രെഷറർ സിജോ ചാലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റെ കാർമ്മികത്വത്തിൽ നടത്തിയ വിശുദ്ധ കുർബ്ബാന ഈ ക്യാമ്പിന് വളരെയധികം ആല്മീയ ഉണർവേകി.
വിവിധ തരം കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകിയ കെ.സി.വൈ.എൽ അംഗങ്ങൾ ഈ ക്യാമ്പിന് അത്യധികം വർണ്ണപ്പകിട്ടേകി.
ഈ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഇതിൽ വിവിധതരം പ്രോഗ്രാമുകൾ സംഘടിപ്പിച്ച എല്ലാവർക്കും കമ്മറ്റി അംഗങ്ങൾ നന്ദി രേഖപ്പെടുത്തി.
ഈ ക്യാമ്പിൽ വെച്ച് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.