knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


ബൈബിൾ കലോത്സവം 2017 വർണ്ണാഭമായി പരിസമാപിച്ചു.

knanaya voice

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓഗസ്റ്റ് 19 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലെയ്ടണിൽ വെച്ച് സംഘടിപ്പിച്ച ബൈബിൾ കലോത്സവം 2017 വർണ്ണാഭമായി പരിസമാപിച്ചു. തുടർച്ചയായി നാലാം വർഷവും നടത്തപ്പെട്ട  ബൈബിൾ ആസ്പദമായ മത്സരങ്ങൾ ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ ഉത്ഘാടനം ചെയ്തു. വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങൾ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകർന്നു നൽകി ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ  ഉപകരിക്കുന്നു എന്ന് ചാപ്ലിൻ തൻ്റെ ഉത്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. 

 

സൺ‌ഡേ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പരിപാടിയിൽ വളരെയധികം ഉത്സാഹത്തോടെ പങ്കെടുത്തു. ബൈബിൾ ക്വിസ്, സോളോ, ബൈബിൾ സ്റ്റോറി, എസ്സേ റൈറ്റിംഗ്, കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം,  പുരാതന പാട്ടുമത്സരം, ബൈബിൾ സ്കിറ്റ്, സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ് എന്നിങ്ങനെ വിവിധതരം മത്സരങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നത്.

 

മതാധ്യാപകരുടെ കോർഡിനേറ്റർസായ സിജോ ജോൺ,  ജോർജ്‌ പൗവത്തിൽ, മറ്റു  മതാധ്യാപകർ, പാരിഷ് കൗൺസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.