മെല്‍ബണിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ വിശുദ്ധ വാര ചടങ്ങുകള്‍ ഈ വരുന്ന 21 ലെ ഓശാന ഞായറോടുകൂടി ആരംഭിക്കുന്നു. ഞായറാഴ്ച്ച വൈകുന്നേരം 4.30 ന് സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ക്ലെയിട്ടോണിലും സെന്റ് മാത്യൂസ് ചര്‍ച്ച് ഫാക്വനറിലുമാണ് ഓശാന ഞായര്‍ ചടങ്ങുകള്‍ നടക്കുക.
24 ന് വ്യാഴം രാത്രി 9.00 മണിക്ക് പെസഹാ തിരുക്കര്‍മ്മങ്ങളും 26 ശനിയാഴ്ച്ച വൈകുന്നേരം 9.00 മണിക്ക് ഈസ്റ്റര്‍ കുര്‍ബ്ബാനയും രണ്ടു സെന്ററുകളിലുമായി ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിയുടെയും ഫാ. തോമസ് കുംബുക്കലിന്റെയും കാര്‍മ്മികത്വത്തില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും. എല്ലാ വര്‍ഷത്തെയും പോലെ 25 വെള്ളിയാഴ്ച രാവിലെ 10.30 ന് മെല്‍ബണിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളും ഒരുമിച്ചു ബാക്കാസ് മാര്‍ഷിലുള്ള മലമുകളില്‍ കുരിശിന്റെ വഴി നടത്തപ്പെടും. ഏകദേശം അയ്യായിരത്തില്‍ പരം ആളുകളെയാണ് ദുഃഖ വെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍ 3 ഞായറാഴ്ച്ച വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം മിഷന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആഘോഷവും മിഷന്റെ പുതിയ ചാപ്ലെയിന്‍ ആയ ഫാ. തോമസ് കുംബുക്കലിന് സ്വീകരണവും നല്‍കുന്നതായിരിക്കും എന്ന് പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു.