മെല്‍ബണ്‍ : സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ രണ്ട് സെന്ററുകളില്‍ നടക്കുന്ന മതബോധന ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പിക്നിക് കുട്ടികള്‍ക്ക് ആവേശമായി.മെല്‍ബണിലെ പ്രശസ്തമായി ബുണ്ടൂരാ പാര്‍ക്കില്‍ ആയിരുന്നു ഒരു ദിവസം നീണ്ടനിന്ന വിനോദ യാത്ര നടന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ക്ക് വേണ്ടി വിവിധ ഗയിമുകള്‍ സംഘടിപ്പിച്ചു. കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിന് ഫാ. തോമസ് കൂന്പുക്കല്‍, സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് ട്രസ്റ്റി സോളമന് ജോര്‍ജ്, മതബോധന ക്ലാസ്സുകളിലെ ആദ്ധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ ആംഗങ്ങള്‍, മെല്‍ബണ്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവര്‍ വിനോത യാത്രയ്ക്ക് നേതൃത്വം നല്കി.