മെല്‍ബണ്‍ : ക്രിസ്തുമസ്സിന് മുന്നോടിയായി ക്രിസ്തുമസ്സ് കരോളിന് മെല്‍ബണില്‍ തുടക്കമായി. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ ബെല്ബണ് ക്നാനായ കാത്തലിക് കോണ്‍ഗ്രസും, ബെല്ബണ് ക്നാനായ കാത്തലിക് വിമന്‍സ് ആസോസിയേഷനും, ക്നാനായ കാത്തലിക് യൂത്ത് ലീഗും സംയുക്തമായി നടത്തിയ ക്രിസ്തുമസ്സ് കരോള്‍ അവതരണ രീതികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ക്രിസ്തുമസ്സിന് മുന്‍പ് നാട്ടില്‍ അവധിക്കുപോകുന്ന കുടുംബങ്ങളിലാണ് ഒന്നാംഘട്ടം എന്ന നിലയില്‍ കരോള്‍ സംഘടിപ്പിച്ചത്. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് ചാപ്ലിയന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപള്ളിയുടെ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നിന്നും ആരംഭിച്ച കരോള്‍ രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഫ്രാങ്ക്സ്റ്റണിലെ ബിനോജി -ബിനിയുടെ വസതിയില്‍ സ്നേഹവിരുന്നോടെ സമാപിച്ചു. കെ.സി.വൈ.എല്‍ ഓഷ്യാന ചാപ്ലിയന്‍ ഫാ. തോമസ് കൂന്പുക്കലനോടൊപ്പം വിവിധ ഭാരവാഹികള്‍ കോരളിന് നേതൃത്വം നല്കി.