മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷനിൽ വേദപാഠ കുട്ടികൾക്കുവേണ്ടി "വിശ്വാസനിറവ് 2018" എന്ന പേരിൽ ത്രിദിന ധ്യാനവും ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സെൻറ് ആഗ്നസ് ചർച്, ഹൈയത്തിൽ വെച്ച് ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തിൽ ആയിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക എന്ന് വേദപാഠ കോർഡിനേറ്റർസയ സിജോ ജോൺ, ജോർജ് പൗവത്തിൽ എന്നിവർ അറിയിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് മൂന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ധ്യാനവും ക്യാമ്പും മെൽബൺ ക്നാനായ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, മതബോധാനാധ്യാപകർ, പാരിഷ് കൗൺസിൽ മെംബേർസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു