knanayacatholiclogo

The name of the LORD is a strong tower; the righteous run to it and are safe.
Trust in the LORD with all your heart and lean not on your own understanding;
So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand.
Peace I leave with you; my peace I give you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.
About Us

Supplement


മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കലിന് സ്വീകരണവും.

knanaya voice

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ,  സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ   അഞ്ചാമത് തിരുന്നാൾ പ്രൗഢ ഗംഭീരമായി 2017  ഒക്ടോബർ 1 ന് ക്ലെയ്ടൺ സെൻറ് പീറ്റേഴ്സ് പള്ളിയിൽ വെച്ച്   ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

 

സെപ്റ്റംബർ 24 നു ചാപ്ലയിൻ ഫാ. തോമസ്  കുമ്പുക്കലും, മുൻ ചാപ്ലയിനും സെന്റ് പീറ്റേഴ്സ് ചർച് വികാരിയുമായ ഫാദർ സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടുകയും തുടർന്ന്  ഒക്ടോബർ ഒന്നാം  തിയതി ഞായറാഴ്ച  ആഘോ ഷമായ ദിവ്യബലിയോടെ തിരുനാൾ കൊണ്ടാടുകയും ചെയ്തു. ക്നാനായക്കാരുടെ അഭിമാനവും പാപുവ ന്യൂ ഗുനിയയുടെയും സോളമൻ ഐലണ്ടിന്റേയും അപ്പസ്തോലിക നുൺഷിയോയുമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ മുഖ്യ കാർമ്മികനായിരുന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് ഫാദർ  ജേക്കബ് MST,  ഫാദർ ജോസി കിഴക്കേത്തലക്കൽ എന്നിവരോടൊപ്പം നാട്ടിൽ നിന്ന് വന്ന  ഫാദർ ഫിൽമോൻ കളത്ര, ഫാദർ ബിനു പാലപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. അതോടൊപ്പം തന്നെ ക്നാനായ മിഷനിലെ കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും നടന്നു. ക്നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം  ആഘോഷമായ പാട്ടു കുർബ്ബാന ഭക്തി സാന്ദ്രമാക്കി.

 

തിരുനാൾ കുർബാനക്ക് ശേഷം നടന്ന വർണ്ണനിർഭരമായ  തിരുനാൾ പ്രദക്ഷണത്തിന് നൂറ്  കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങൾ  കുടകളേന്തിയും അണിനിരന്നു. പ്രെസുദേന്തിമാരുടെ നേതൃത്വത്തിൽ  മാതാവിന്റെയും യൗസേപ്പിതാവിൻറെയും  തിരുസ്വരൂപങ്ങൾ എടുക്കുകയും ബീറ്റ്‌സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളവും  നാസിക്‌ഡോളും പ്രദക്ഷണത്തിനു  വർണപ്പകിട്ടേകി.

 

തിരുന്നാൾ പ്രദക്ഷണത്തിനു ശേഷം, വിശുദ്ധ കുർബ്ബാനയുടെ വാഴ്വും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ കുടുംബങ്ങളുടെ പ്രെസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. പള്ളിമുറ്റത്ത് നടത്തപ്പെട്ട കെ.സി.വൈ.എൽ ഫ്ലാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

 

പിന്നീട്, സെന്റ് പീറ്റേഴ്സ് ചർച് ഹാളിൽ വെച്ച് അഭിവന്ദ്യ പിതാവിന് സ്വീകരണം നൽകുകയും ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾ കേക്ക് മുറിച് അവരുടെ സന്തോഷം പങ്കിടുകയും ചെയ്തു. നാട്ടിൽ നിന്ന് വന്ന പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള അതിഗംഭീരമായ ഗാനമേളയും മിഷ്യനിലെ മെംബേർസ് അവതരിപ്പിച്ച വിവിധ വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും തിരുന്നാളിന്  മാറ്റു കൂട്ടി.  തദവസരത്തിൽ, ഓഗസ്റ്റ്  മാസത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും  ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹയായ ഹന്നാ ജിജോ മാറികവീട്ടിൽ ഏവരുടേയും  പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമ്മാനത്തിന് അർഹരായവരെയും കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിവന്ദ്യ പിതാവ് മാർ കുരിയൻ വയലുങ്കൽ  അനുമോദിച്ചു. സ്നേഹ വിരുന്നോടു കൂടി തിരുന്നാളിന് തിരശീല വീണു.

 

ക്നാനായ മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുന്നാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും  മിഷന്റെ ചാപ്ലിൻ റവ. ഫാദർ തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

 

കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ 22 കുടുംബങ്ങൾ ഷിനു മുളയിങ്കൽ, ജോയ്‌സ് തടിപ്പുഴയിൽ, ലാൻസ് വരിക്കാശ്ശേരിൽ, ഷിജു ചേരിയിൽ, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ,ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുൺ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക് എട്ടുപറയിൽ,ആൻ്റണി പ്ലാക്കൂട്ടത്തിൽ,ടോം വൈപ്പുംചിറകളത്തിൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജോഫിൽ കോട്ടോത്ത്, ജെയ്‌മോൻ പ്ലാത്തോട്ടത്തിൽ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി .